Kerala

കേരളത്തിൽ വേണ്ടത്ര മുന്നേറാന്‍ ബിജെപിക്കായില്ല;വിമര്‍ശനവുമായി അബ്ദുള്ളക്കുട്ടി

സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി പറഞ്ഞു.കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വം വിശകലനം ചെയ്യും. പോരായ്മകൾ വിമർശനപരമായി പരിശോധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ജയിക്കാൻ സാധ്യതയുള്ള വാർഡുകളിൽ സിപിഎം കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നത് തിരിച്ചടിയാണ്. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടു.നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

അതേസമയം,തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമാവുകയാണ്. സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രൻ വിഭാഗവും രം​ഗത്തെത്തി. പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും വെവ്വേറെ കത്തയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം.തീരുമാനങ്ങളെല്ലാം സുരേന്ദ്രൻ ഒറ്റക്ക് കൈകൊള്ളുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *