കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ എല്ലാസർവീസുകളും ഇന്ന് പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓടുന്ന രീതി തുടരുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.ഇതുസംബന്ധിച്ച് എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകി.
കൂടാതെ ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവ്വീസും കെഎസ്ആർടിസി നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് ബസുകൾ ഓടുക.കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സർവ്വീസ്.
പാലക്കാട് – സേലം, മാനന്തവാടി, – കുട്ട, ഇരിട്ടി– മട്ടന്നൂർ, മധുര–നാഗർകോവിൽ, മൈസൂർ, ചെറുപുഴ എന്നീ സ്ഥലങ്ങളിൽ കൂടിയാണ് സർവീസ്. അടുത്ത ആഴ്ചയോടെ പൂർണതോതിൽ സർവ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.