Kerala

പാലക്കാട് നഗരസഭ മന്ദിരത്തിലെ ബിജെപിയുടെ ‘ജയ് ശ്രീ റാം’ ബാനര്‍;പോലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവത്തകർ നഗരസഭ കെട്ടിടത്തിന് മുകളിൽ ‘ജയ് ശ്രീറാം’ ബാനര്‍ തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗണ്‍ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.വിഷയത്തില്‍ സിപിഎം പ്രാദേശിക നേതൃത്വവും പരാതി നല്‍കിയിരുന്നു.

പാലക്കാട് നഗരസഭയില്‍ മിന്നും വിജയത്തിലൂടെ ഭരണത്തുടര്‍ച്ച നേടിയതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ‘ജയ് ശ്രീറാം’ ബാനര്‍ വിരിച്ചത്.കെട്ടിടത്തിന് മുകളിൽ രണ്ട് ബാനറുകളാണ് തൂക്കിയത്. ഒന്നില്‍ ശിവജിയുടെ ചിത്രവും മറ്റൊന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രവുമുണ്ടായിരുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലടക്കം ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *