Kerala

‘കമ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പിലെ വെള്ളം കുടിക്കുമ്പോള്‍ നന്ദി വേണം’;സിപിഎം സ്ഥാനാർത്ഥിയുടെ പ്രസംഗം വിവാദത്തിൽ

ഹരിപ്പാട് നഗരസഭയിൽ വിജയിച്ച സിപിഎം സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിനിടെ നടത്തിയ പ്രസംഗം വിവാദമാകുന്നു .തനിക്ക് വോട്ടുചെയ്ത് വിജയിപ്പിച്ചവരുടെ മാത്രം ജനപ്രതിനിധിയായേ പ്രവര്‍ത്തിക്കുവെന്നും തനിക്ക് വോട്ട് ചെയ്യാത്തവരെ രണ്ടാം തരക്കാരും മൂന്നാം തരക്കാരുമായി മാത്രമേ കാണുമെന്നും പ്രസംഗത്തില്‍ പറയുന്നു. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡില്‍ നിന്ന് വിജയിച്ച എസ് കൃഷ്ണകുമാര്‍ ആണ് സ്വീകരണ പരിപാടിയില്‍ ഇത്തരത്തിൽ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ എല്ലാ കോണുകളിൽ നിന്നും
രൂക്ഷ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്.

കൂടാതെ എൽഡിഎഫുകാർ കൊണ്ടുവന്ന പൈപ്പില്‍ നിന്നു വെള്ളം കുടിക്കുമ്പോള്‍ നന്ദിയോടെ കുടിക്കാന്‍ പഠിക്കണം. അപ്പോള്‍ ഹരേ റാം എന്നല്ല, ഹരേ കൃഷ്ണകുമാര്‍ എന്നു പറയണമെന്നും വിജയ പ്രസംഗത്തിൽ കൃഷ്ണകുമാര്‍ പറയുന്നു.

ഈ പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തു എന്നു ചൂണ്ടിക്കാട്ടിയാണ് നേതാവിന്റെ ഇത്തരത്തിലുള്ള പ്രസംഗം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *