Kerala

തദ്ദേശ തിരഞ്ഞെടുപ്പ്;പ്രതിപക്ഷ നേതാക്കളുടെ വാർഡുകളിലും ഇടത് തരംഗം

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും കാണാനായത്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി മുരളീധരന്‍ കെ സുരേന്ദ്രൻ എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷിക്കാരാണ് നേട്ടമുണ്ടാക്കിയത്. രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ ഇടതുപക്ഷം വിജയിച്ചു.

തൃപ്പെരുന്തുറ പഞ്ചായത്തിലെ രമേശ് ചെന്നിത്തലയുടെ വാർഡായ 14 ആം വാർഡില്‍ എല്‍ഡിഎഫിലെ കെ വിനു ആണ് വിജയം നേടിയത്.അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡിലും എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എല്‍ഡിഎഫിന് വൻ വിജയമാണ് നേടിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകൾക്കാണ് ഇവിടെ വിജകോടി പാറിച്ചത്.

അതേസമയം,ബിജെപി സംസ്ഥാനാ പ്രസിഡന്റ് കെ സുരേന്ദ്രന്‍റെ സഹോദരൻ കെ ഭാസ്കരൻ ഉള്ള്യേരിയിൽ തോറ്റു. കെ സുരേന്ദ്രന്‍റെ സ്വദേശമായ ഉള്ള്യേരിയിൽത്തന്നെ ആറാം വാർഡിലാണ് കെ ഭാസ്കരൻ മത്സരിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അസ്സൈനാർ ആണ് വിജയിച്ചത്. 89 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അസ്സൈനാർക്ക് ലഭിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡായ ഉള്ളൂരിലും ഇടതുമുന്നണിയാണ് വിജയം നേടിയത്. എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ.

Leave a Reply

Your email address will not be published. Required fields are marked *