Kerala

നിലമ്പൂർ നഗരസഭയിൽ എൽഡിഎഫിന് മികച്ച വിജയം;ആര്യാടന്മാരുടെ കുടുംബ വാഴ്‌ച്ചയ്ക്ക് ജനം അന്ത്യം കുറിച്ചതായി പിവി അൻവർ

നിലമ്പൂർ നഗരസഭയിൽ ഉൾപ്പെടെ എൽ.ഡി.എഫിന് ഉണ്ടായത് മികച്ച വിജയമെന്ന് പി.വി.അൻവർ എംഎൽഎ.
നിലമ്പൂർ കുഞ്ഞാലി മന്ദിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 20 വർഷമായി ആര്യാടന്മാരുടെ കുടു:ബവാഴ്ച്ചക്ക് ജനം അന്ത്യം കുറിച്ചു കഴിഞ്ഞു, സംസ്ഥാനത്താകെ ഇടതുപക്ഷ തരംഗമാണുള്ളത്, പ്രതിപക്ഷത്തിന്റെ വാസ്തവ വിരുദ്ധമായ അഴിമതി ആരോപണങ്ങൾ പൂർണ്ണമായും ജനം തള്ളി കളഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്ന് എം എൽ എ പറഞ്ഞു.

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലടക്കം എൽ ഡി എഫ് മുന്നേറ്റം ഉണ്ടായി.ഭരണം എൽ.ഡി.എഫിന് നഷ്ടമായത് ചെറിയ വിത്യാസത്തിലാണ്, കോൺഗ്രസ്, മുസ്ലീം പാർട്ടികളിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും എൽ.ഡി.എഫ് വികസന മുന്നണിക്ക് ലഭിച്ചതായും പി.വി.അൻവർ എം.എൽ.എ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *