തിരുവനന്തപുരം കോർപ്പറേഷനിൽ ലീഡ് തുടരുമ്പോളും എൽ ഡി എഫിന് തിരിച്ചടിയായി മേയർ സ്ഥാനാർഥികൾക്കും സിറ്റിംഗ് മേയർക്കും തോൽവി.മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എസ് പുഷ്പലത ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്തിനോട് തോറ്റു. നെടുങ്കാട് വാർഡിൽ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. 184 വോട്ടുകൾക്കാണ് എസ് പുഷ്പലത ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ വാർഡിൽ നിന്ന് 85 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി കൂടിയാണ് പുഷ്പലത.
മറ്റൊരു മേയർ സ്ഥാനാർത്ഥി എ ജി ഒലീനയ്ക്ക് തോൽവി.യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് ജയിച്ചത്. മേരിക്ക് 1254 വോട്ട് ലഭിച്ചപ്പോൾ 933 വോട്ടാണ് എജി ഒലീനക്ക് കിട്ടിയത്. സിപിഎമ്മിന്റെ എകെജി സെന്റർ നിൽക്കുന്ന കുന്നുകുഴി വാർഡിലായിരുന്നു മത്സരം നടന്നത്.
അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടു.ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപ്പെടുത്തിയത്. കരിക്കകത്താണ് ശ്രീകുമാർ മത്സരിച്ചത്. കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെട്ട വാർഡാണ് കരിക്കകം.തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് സിറ്റിംഗ് മേയറുടെ പരാജയം.
അതേസമയം,തിരുവനന്തപുരം കോര്‍പറേഷനില്‍ 20 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും 12 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം, തമ്പാനൂര്‍
എന്‍ഡിഎ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – ശ്രീകാര്യം, ചെറുവയ്ക്കല്‍, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, തുരുത്തുമൂല, നെട്ടയം, പുന്നയ്ക്കാമുഗള്‍, പാപ്പനംകോട്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്ഠേശ്വരം
യുഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – കുന്നുകുഴി, ബീമാപള്ളി, മുല്ലൂര്‍. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – ഫോര്‍ട്ട്, കാലടി.