Kerala

താൻ രോഗബാധിതനാണ്,ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം;സിഎം രവീന്ദ്രൻ ഹൈക്കോടതിയിലേക്ക്

കൊച്ചി: വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാനായി എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് നാലാമതും നോട്ടീസ് നൽകിയതിന് പിന്നാലെ ഹർജിയുമായി സിഎം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. ഇതിനു പിന്നാലെയാണ് സിഎം രവീന്ദ്രൻ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.

താൻ രോഗബാധിതനാണെന്നും എൻഫോഴ്‌സ്‌മെന്റ് തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും
ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം. ഇഡി ചോദ്യം ചെയ്യുമ്പോൾ ഒപ്പം അഭിഭാഷകനേയും അനുവദിക്കണമെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

തനിക്ക് തുടർച്ചയായി ഇ ഡി നോട്ടീസുകൾ അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും രവീന്ദ്രൻ പറയുന്നു. ഇഡി ഇതിനോടകം രജിസ്റ്റർ ചെയ്ത ഒരു കേസിലും താൻ പ്രതിയല്ലെന്നും രവീന്ദ്രൻ്റെ ഹർജിയിൽ വ്യക്തമാക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *