Kerala

തലസ്ഥാനം ബിജെപി പിടിക്കും;100 പഞ്ചായത്തുകളില്‍ ബിജെപി ഒറ്റകക്ഷിയാകുമെന്ന് കെ സുരേന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം എൻഡിഎ പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്നും അവകാശപ്പെട്ടു. .

‘തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഉറപ്പായും ബിജെപിക്ക് നേടാൻ കഴിയും. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ഈ നാല് കോർപ്പറേഷനുകളിലും നിർണായക മുന്നേറ്റം പാർട്ടി ഉണ്ടാക്കും . കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും. ഇടതു വലതു മുന്നണികൾക്ക് നേരത്തെ ലഭിച്ചതിനേക്കാൾ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടാൻ പോകുന്നത് എൻഡിഎക്ക് ആയിരിക്കും’ കെ.സുരേന്ദ്രൻ പറഞ്ഞു.

നൂറിൽ കൂടുതൽ പഞ്ചായത്തുകളിൽ ഭരണത്തിലേക്കെത്താനുള്ള സാന്നിധ്യം മുന്നണിക്കുണ്ടാകും. ഏറ്റവും ചുരുങ്ങിയത് അവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്-എൽഡിഎഫ് ധാരണയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം സംഘടനകളെ കൂട്ടുപിടിച്ചാണ് ഈ ധാരണയെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *