ശബരിമലയിലെ ദർശനം നിർത്തി വെക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. ഗുരുവായൂർ ക്ഷേത്രം പോലെ ശബരിമലയിലെ തീർഥാടകരെ വിലക്കില്ലെന്നാണ് ബോർഡ് അറിയിച്ചത്. ഗുരുവായൂരിലെ സാഹചര്യമല്ല ശബരിമലയിലുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഗുരുവായൂരിലേത് ജനവാസകേന്ദ്രമാണെന്നും ശബരിമലയിലെ സ്ഥിതി വ്യത്യസ്തമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു പറഞ്ഞു.
ശബരിമലയിലെ ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണം 2000 ആക്കിയിട്ടും തിരക്ക് നിയന്ത്രിക്കാൻ 1180 പോലീസുകാർ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ കൊറോണ ബാധിച്ചത് 238 ജീവനക്കാർക്കും 181 പോലീസുകാർക്കുമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ദേവസ്വം ജീവനക്കാരെ കുറയ്ക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി. രോഗവ്യാപനം ഭക്തർക്കിടയിൽ ഇല്ലാത്തതിനാൽ നിലവിലുള്ള പ്രവേശന അനുമതി തടയില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. എന്നാൽ ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ രീതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിക്കുന്നത് തുടരാനും യോഗം തീരുമാനിച്ചു.