ശബരിമല മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറന്മുളയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് ആചാര പ്രകാരം ഏഴുപത് ക്ഷേത്രങ്ങളില്‍ വരവേല്പ് നല്‍കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും തങ്കയങ്കി ഘോഷയാത്ര.
ആറന്മുളയിൽ നിന്ന് ഡിസംബര്‍ ഇരുപത്തിരണ്ടിന് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25-ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. മണ്ഡല പൂജ ഡിസംബര്‍ ഇരുപത്തിയാറിനാണ്. മണ്ഡല പൂജാദിവസം ശബരിമലയിൽ അയ്യായിരം തീർത്ഥാടകർക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്.
അതേസമയം ശബരിമല തീര്‍ത്ഥാടനകാലത്തെ കുറിച്ച് വിലയിരുത്താന്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇന്ന് വീണ്ടും യോഗം ചേരും. ഇന്ന് ചേരുന്ന യോഗത്തിൽ തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന കാര്യവും പരിശോധിക്കും.യോഗത്തിന് ശേഷം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം ശബരിമലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സന്നിധാനത്ത് ആദ്യമായി നടന്ന ആന്റിജൻ പരിശോധനയിൽ 36 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 238 പേരാണ് പരിശോധനയ്ക്ക് വിധേയമായത്. രോഗബാധിതരിൽ 18 പോലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉൾപ്പെടുന്നു.