Kerala

പാലാരിവട്ടം പാലം അഴിമതി;വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസിലെ അന്വേഷണവുമായി ഇതുവരെ സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ വാദം. എന്നാൽ ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ പുരോഗതി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.

ഇബ്രാഹിം കുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ജയിലിലേക്ക് പോകേണ്ടി വരും.ആരോഗ്യസ്ഥിതി പരിശോധിച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.അറസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞതിനാൽ ഇബ്രാഹിം കുഞ്ഞിനെ ഇനി വിജിലൻസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *