ഇടതുമുന്നണിക്ക് ചരിത്രവിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് നിന്നാണ് എൽ ഡി എഫ് സര്‍ക്കാരിനെ നേരിടുകയാണ്.കേന്ദ്ര ഏജൻസികളും അതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്തു. എൽഡിഎഫിനെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനുമാകില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആരാണ് ഉലഞ്ഞതെന്ന് അറിയാം.ഈ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിക്ക് ജയിക്കാൻ സാധ്യത ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും വൻ വിജയം നേടും.താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.