Kerala

യുഡിഎഫ് വാദം ബാലിശം;കോവിഡ് ചികിത്സയുടെ ഭാഗമാണ് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനമെന്ന് എ വിജയരാഘവന്‍

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കൊറോണയുടെ കാര്യങ്ങള്‍ വിശദീകരിക്കാനായി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമായ കാര്യമാണ്.ആ പ്രഖ്യാപനത്തിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന്റെ വാദം ബാലിശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കൊറോണ ചികിത്സയുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കാഴ്‌ചവയ്‌ക്കുന്നത്‌.കോവിഡ് ചികിത്സയുടെ ഭാഗമാണ് കോവിഡ് വാക്‌സിനും. നടന്നുകൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. പ്രസ്താവനകൾ ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ് മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലപാടുകളാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *