Kerala

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ കത്ത്; മുഖ്യമന്ത്രിയോട് സഹതാപമെന്ന് രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസ് ഉൾപ്പെടെ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനങ്ങൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വന്ന് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. നാല് മന്ത്രിമാരും, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താതിരിക്കാനാണ് പിണറായിയുടെ ഇപ്പോഴത്തെ നടപടി. മുഖ്യമന്ത്രിക്ക് ഹാലിളകി നടക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

അന്വേഷണ അജൻസികൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് പറയുന്ന പിണറായി വിജയൻ പദവി ദുരുപയോഗം ചെയ്യുകയാണ്.നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ അടക്കം സത്യം പുറത്ത് വരണമെന്നും കുറ്റം ചെയ്യ്തവർക്ക് ശിക്ഷി ലഭിക്കണമെന്നുമാണ് കേരള ജനത ആഗ്രഹിക്കുന്നത്.മുഖ്യമന്ത്രി ഇത്തരമൊരു കത്തിലൂടെ സ്വ൪ണ്ണക്കടത്ത് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പൊതു വികാരത്തിന് എതിരായാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നടപടിയെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *