Kerala

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.ഇന്ന് വൈകീട്ട് 6 നാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഡിസംബര്‍ 14 നാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളു എന്നും കര്‍ശന നിര്‍ദേശമുണ്ട്. സംസ്ഥാനത്തത്തൊട്ടാകെ 16 ന് വോട്ടെണ്ണല്‍ നടക്കും.

കാലങ്ങളായി, ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ, ഉരുക്ക് കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുക എന്നത് സിപിഎമ്മിന് മുന്നിൽ വലിയ വെല്ലുവിളിയാകുന്നത്.തൊണ്ണൂറ് ശതമാനത്തിലേറെ യുവ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാണ് മലപ്പുറത്ത് മുസ്ലിംലീഗ് തദ്ദേശ പോരിനിറങ്ങുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പുക്കേസ് അടക്കം ചർച്ചയാകുന്ന കാസർകോടും പോരാട്ടം കനക്കും.ബിജെപിക്ക് സ്വാധീനമുള്ള മ‍ഞ്ചേശ്വരം മേഖലയിൽ ത്രികോണമത്സരമാണ് ഇത്തവണയും.

 

Leave a Reply

Your email address will not be published. Required fields are marked *