Kerala

‘തിരിഞ്ഞുനോക്കാത്തവരെ തിരിഞ്ഞുനോക്കില്ല’;മലബാർ ദേവസ്വംബോർഡ് ജീവനക്കാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

വിവിധ ആവശ്യങ്ങളുന്നയിച്ച് മുപ്പത്തി നാല് ദിവസമായി നടത്തുന്ന സത്യാഗ്രഹ സമരത്തെ അവഗണിക്കുന്ന സർക്കാരിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും നടപടിയിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ക്ഷേത്ര ജീവനക്കാർ. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ഒരുകൂട്ടം ജീവനക്കാരാണ് തിരിഞ്ഞുനോക്കാത്തവരെ തിരിഞ്ഞുനോക്കില്ല എന്ന മുദ്രാവാക്യം ഉയർത്തി കുടുംബത്തോടെ വോട്ടുചെയ്യാതെ പ്രതിഷേധിക്കുന്നത്. കേരള സ്റ്റേറ്റ് ടെമ്പിൾ ജനറൽ വർക്കേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മനുഷ്യാവകാശ സംരക്ഷണ ജാഥയും സംഘടിപ്പിക്കും.

മുപ്പത്തി നാലു ദിവസമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ദേവസം ബോർഡ് ഓഫിസിനു മുന്നിൽ ക്ഷേത്ര ജീവനക്കാർ നടത്തുന്ന സത്യാഗ്രഹ സമരം അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ക്ഷേത്ര ജീവനക്കാർ. അതെ സമയം കേരള സ്റ്റേറ്റ് ടെമ്പിൾ ജനറൽ വർക്കേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മനുഷ്യാവകാശ സംരക്ഷണ ജാഥയും സംഘടിപ്പിക്കും.

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ഒഴികെയുള്ള സംഘടനകൾ സമരത്തിൽ ആണെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറയുന്നു. എരഞ്ഞിപ്പാലം ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിലാണ് മുപ്പത്തി നാല് ദിവസമായി പന്തൽ കെട്ടി ഉള്ള സമരം. ശമ്പള കുടിശ്ശിക കൊടുത്തു തീർക്കുക വേതനം വർദ്ധിപ്പിക്കുക മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കുക തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡുകളിലെ വേദന മലബാറിലും നൽകുക, ശമ്പളപരിഷ്കരണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ജീവനക്കാർക്ക് ഉള്ളത്.

ആറായിരത്തോളം ജീവനക്കാരാണ് ദേവസ്വം ബോർഡിന് കീഴിലുള്ളത് 2008 മലബാർ ദേവസ്വം ബോർഡ് രൂപവൽക്കരിച്ച ശേഷം ശമ്പളം പരിഷ്കരിച്ചിട്ടില്ല. വരുമാനം കുറഞ്ഞ സി , ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് ഒന്നര വർഷത്തിലേറെയായി. ശാന്തി കഴകം വാദ്യം അടിച്ചുതളി ക്ലർക്ക് മാനേജർ സെക്യൂരിറ്റി ജോലിയിൽ ഏർപ്പെടുന്നവർ തീർത്തും പട്ടിണിയിലാണ്.

വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് മാത്രം ശമ്പളം എന്നതാണ് നിലവിലെ അവസ്ഥ. ഡി ഗ്രേഡ് ക്ഷേത്രങ്ങളിൽ മാസശമ്പളം 1500 രൂപ മാത്രമാണ്. ഈ ശമ്പളം തന്നെ കിട്ടാക്കനിയാണ്. ഓഫീസിന് മുന്നിലെ സമരത്തിൽ ചെയർമാനും കമ്മീഷണറും അവഗണിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. സമരം ചെയ്യുന്ന ജീവനക്കാരെ ചർച്ചയ്ക്ക് വിളിക്കാനും അധികൃതർ തയ്യാറായിട്ടില്ല പതിനായിരം രൂപയും ക്ഷേമനിധി വഴിയുള്ള 2500 രൂപയുമാണ് കൊടുക്കാത്ത ആകെ കിട്ടിയ ആശ്വാസം ഇതിൽ പതിനായിരം രൂപ ഗഡുക്കളായി തിരിച്ചടിക്കുകയും വേണം

Leave a Reply

Your email address will not be published. Required fields are marked *