കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെ പോയ ഒരു കൂട്ടരാറുണ്ട്.ശബരിമലയിൽ ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് ഇക്കുറി വോട്ടവകാശം വിനിയോഗിക്കാൻ കഴിയാഞ്ഞത്.ഇവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കാത്തതാണ് വോട്ടില്ലാതാവാൻ കാരണം.
കെ.എസ്.ആർ.ടി.സി,ദേവസ്വം, ആരോഗ്യം, ബി.എസ്.എൻ.എൽ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, വനം, എക്സൈസ് , അളവ് തൂക്കം, റവന്യൂ, തുടങ്ങിയ വകുപ്പുകളിലെ ആയിരത്തിലേറെ ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തത്.ഇവരെ കോടതി ശബരിമല തന്ത്രി, ശാന്തിമാർ തുടങ്ങിയവർക്കും ഇക്കുറി വോട്ട് ചെയ്യാനായില്ല.ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് അനുവദിച്ചത്. ഈ നടപടി നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോറം 15 ലാണ് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കേണ്ടത്. നിശ്ചിത ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചതിനാൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കണമെന്നാണ് രേഖപ്പെടുത്തേണ്ടത്.എന്നാൽ പൊലീസ് അത് വകവെയ്ക്കാതെ ശബരിമല ഡ്യൂട്ടിയിലുള്ളവർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി എന്ന് രേഖപ്പെടുത്തുകയായിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷമാണ് പുകയുന്നത്.