ബലാത്സംഗകേസിൽ പ്രതിയായ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ.പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.
‘അയാളുടെ യഥാർത്ഥ മുഖം മറ്റൊന്ന്, ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിച്ചു’:ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടു
യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയതോടെയാണ് ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. ബലാത്സംഗ കേസെടുത്തതിന് പിന്നാലെ ഒരാഴ്ചയായി ഒളിവിലാണ് ശ്രീകാന്ത് വെട്ടിയാർ. പൊലീസ് ശക്തമായ തെരച്ചിൽ നടത്തുന്നതിനിടയിലാണ് ശ്രീകാന്ത് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.