തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം.ഇതിനോടകം ജയിലിലെ 262 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. 936 പേരെയാണ് പരിശോധിച്ചത്.കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.രോഗികൾക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.
എങ്ങനെയാണ് ജയിലിനകത്ത് കോവിഡ് എത്തിയതെന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും.