Kerala

ധീരജിനെ കൊലപ്പെടുത്തിയത് കെഎസ് ബ്രിഗേഡിന്റെ തലവന്‍; യൂത്ത് കോണ്‍ഗ്രസ് ഡ്രാക്കുള സംഘമായി മാറിയെന്ന് ഡിവൈഎഫ്‌ഐ

എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെയും യൂത്ത് കോൺഗ്രസ്സിനെതിരെയും രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍.ധീരജിനെ കോണ്‍ഗ്രസ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു.കൊലപാതകത്തില്‍ അറസ്റ്റിലായ നിഖില്‍ പൈലി കെഎസ് ബ്രിഗേഡിന്റെ ഇടുക്കിയിലെ തലവനാണെന്നും വി കെ സനോജ് പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയ സമയത്താണ് ഗുണ്ടകളുമായി എത്തി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി വിദ്യാര്‍ഥികളെ കുത്തിവീഴത്തിയത്. രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുളസംഘമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് മാറികൊണ്ടിരിക്കുന്നുവെന്നും സനോജ് കണ്ണൂരിൽ പറഞ്ഞു

കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തെ തള്ളിപ്പറയുന്നതിന് പകരം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കൊലപാതകത്തെ ന്യായീകരിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായത്തോട് കൂടി കെഎസ്‍യുവിനെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന ആലോചനയിലാണ് സുധാകരനെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *