Kerala

പന്തളം നഗരസഭാ പരിധിയില്‍ നാളെ പ്രാദേശിക അവധി

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *