Kerala

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമല്ല; കെ സുധാകരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി

ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകം ആസൂത്രിതമെന്ന ആരോപണം തള്ളി കോൺഗ്രസ് നേതാക്കൾ. കൊലപാതകം ആസൂത്രിതമെന്ന ആരോപണംഅടിസ്ഥാനരഹിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കൊലപാതകം. അല്ലാതെ അതിനു പിന്നില്‍ കെ.എസ്.യുവിന്റേയോ കോണ്‍ഗ്രസിന്റെയോ ഒരു ആസൂത്രണവും ഉണ്ടായിട്ടില്ല.കെ സുധാകരനെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല.കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയം പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *