Kerala

അലക്കി കൊണ്ടിരിക്കെ വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍

വീടിന് പിന്‍ഭാഗത്ത് തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍ വീണു. നല്ല ആഴമുള്ള കിണറായിരുന്നെങ്കിലും 42കാരിയായ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്.

വീടീന്റെ പിന്‍ഭാഗത്ത് നിന്ന് തുണികൾ അലക്കുന്നതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് അയലത്തെ കിണറ്റിലേക്ക് പതിച്ചത്.കിണർ ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെയാണ് അയല്‍വാസിയായ സ്ത്രി ഇവരെ കാണുകയും ഒച്ചവച്ച് അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.പോലീസും, ഫയർഫോഴ്സും എത്തും മുമ്പെ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു.എന്നാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല.സംഭവ സ്ഥലം നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *