Kerala

ഡി-ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ മൗനം ഗുരുതരമെന്ന് രമേശ് ചെന്നിത്തല

ഡി ലിറ്റ് വിവാദത്തില്‍ ഗവർണറുടെ തുറന്നുപറച്ചിലോടെ താന്‍ ഉന്നയിച്ച ആറ് ചോദ്യങ്ങൾക്ക് ഉത്തരമായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള തീരുമാനത്തെ എതിർത്തു എന്നത് വ്യക്തമായി. എതിർത്തത് ആരെന്ന് കൂടി ഗവർണർ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാറും ഗവർണറും തമ്മിലുള്ള തമ്മിലടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കും. എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാരിന്‍റെ ആജ്ഞാനുസരണമാണ് നിലവിൽ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്തന്‍റെ മറ്റൊരു മുഖം കാണേണ്ടി വരുമെന്ന് ഗവർണർ പറയുന്നത് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.കണ്ണൂർ സർവ്വകലാശാലയിൽ എല്ലാം ചട്ടപ്രകാരമാണ് നടക്കുന്നത് എന്നുപറയുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *