ടോള്‍ പ്ലാസയിൽ വനിതാ നേതാവിൻബറെ പരാക്രമം.നടുറോഡില്‍ വച്ച് ടോള്‍ പ്ലാസ ജീവനക്കാരനെ മുഖത്തടിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ്.സംഭവം നടക്കുന്നത് ആന്ധ്രപ്രദേശിലാണ്.വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഡി രേവതിയാണ് തന്റെ വാഹനം തടഞ്ഞ ടോള്‍ പ്ലാസ ജീവനക്കാരനെ പരസ്യമായി മുഖത്തടിച്ചത്.
ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ കാജ ടോള്‍ പ്ലാസ ജീവനക്കാരനെയാണ് നേതാവ് തല്ലിയത്. കാറില്‍ വരുകയായിരുന്ന നേതാവിനെ തടഞ്ഞ് ടോള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ ആരംഭിക്കുന്നത്.
ടോള്‍ പിരിക്കാനായി ബാരിക്കേഡ് വച്ച് വാഹനം തടഞ്ഞത്തോടെ അവർ പ്രകോപിതയായി. കാര്‍ തടഞ്ഞത് ചോദ്യം ചെയ്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയ വനിതാ നേതാവ് ഒപ്പമുണ്ടായിരുന്നവരോട് ബാരിക്കേഡ് നീക്കാന്‍ ആവശ്യപ്പെടുന്നതും പിന്നാലെ സ്വയം നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ്.
വനിതാ നേതാവ് മാറ്റിയ ബാരിക്കേഡ് ജീവനക്കാരന് ബലമായി തന്നെ തിരിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ വനിതാ നേതാവ് അത് പിന്നെയും തള്ളി മാറ്റിയിടുന്നതും പിന്നാലെ ജീവനക്കാരന്റെ മുഖത്ത് അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
#WATCH| YSRCP leader D Revathi slaps a toll plaza staff at Kaja Toll in Guntur district after she was stopped when she allegedly refused to pay toll tax #AndhraPradesh pic.twitter.com/NaHAzO6VDm
— ANI (@ANI) December 10, 2020