Kerala

യോഗ്യരായ മിടുക്കര്‍ പൊലീസിലേക്ക് കടന്ന് വരണം; ശുപാര്‍ശ പിന്തുണച്ച്‌ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

ട്രാൻസ്‌ജന്റേഴ്‌സിനെ കേരള പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.സംസ്ഥാന സർക്കാർ ശുപാർശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പോലീസ് സംഘടന അഭിപ്രായപ്പെട്ടു . ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യം. ജെന്ററുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേരുന്നതല്ല. യോഗ്യരായ മിടുക്കർ പോലീസിലേക്ക് കടന്ന് വരണമെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയൻ എഡിജിപിയെയും നിയോഗിച്ചിരുന്നു.

എതൊക്കെ മേഖലകളലായിക്കണം ഇവർക്ക് ഡ്യൂട്ടി നല്‍കേണ്ടത് എന്ന കാര്യവും ആലോചിച്ച് വരികയാണ്. ക്രമസമാധാന പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്ന കാര്യവും പരിശോധിക്കാന്‍ സർക്കാർ നിർദേശമുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. പരിശീല ചുമതലയുള്ള എ.പി ബറ്റാലിയന്‍ എന്നിവരോടാണ് സർക്കാർ ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം തേടിയിട്ടുള്ളത്. സർക്കാർ ശുപാർശയോടൊപ്പം രണ്ട് എ ഡി ജി പിമാരുടേയും അഭിപ്രായവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചർച്ച ചെയ്യും.

കൂടതെ ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി ആരായാനാണ് തീരുമാനം. എ ഡി ജി പിമാരുടെ യോഗത്തിലായിരിക്കും സേനനയുടെ നിലപാട് സ്വീകരിക്കുക. വിഷയത്തില്‍ പൊലീസിന്റെ നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം വ്യക്തമാക്കുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *