Kerala

പാലക്കാട് റോഡരികിൽ സ്ത്രീ കൊല്ലപ്പെട്ട നിലയിൽ; സ്ഥലത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും

പാലക്കാട്: പുതുനഗരം ചോറക്കോട് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. കഴുത്തറത്ത നിലയില്‍ റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ തമിഴ്നാട്ടുകാരിയാണെന്നാണ് പോലീസ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പോലീസ് പരിശോധിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *