Kerala

വിദേശ പൗരനെ അപമാനിച്ച സംഭവം; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി. എസ്ഐ അനീഷ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിർദേശം.

പോലീസ്‌കാർക്കെതിരായ നടപടിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നിർദേശം നൽകിയത്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന. ഇതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

അതേസമയം, കോവളത്തേത് പോലെ ഒറ്റപ്പെട്ട സംഭവം പോലും ഉണ്ടാവാൻ പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫറഞ്ഞു. വിനോദ സഞ്ചാരികളോട് പോലീസ് വിനയത്തോടെ പെരുമാറണം. സംഭവിച്ചത് എന്താണെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെ എന്നും റിയാസ് പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *