പോളിങ് ആരംഭിച്ച് രണ്ടുമണിക്കൂർ പിന്നിടുമ്പോൾ തൃശൂർ ജില്ലയിൽ 8.41 ശതമാനം പോളിങ്. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ സി. രവീന്ദ്രനാഥ് കേരളവർമ കോളേജിലും വി.എസ് സുനിൽകുമാർ മുറ്റിച്ചൂർ സ്കൂളിലും എ.സി മൊയ്തീൻ പനങ്ങാട്ടുകാര സ്കൂളിലും വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാനെത്തിയ മന്ത്രി മൊയ്തീൻ ഇവിടെ പെരുമാറ്റ ചട്ടലംഘനം ഉണ്ടായെന്ന് ആരോപണമുയർന്നു. കോൺഗ്രസ് പരാതി നൽകി. അന്തിക്കാട് ചാഴൂരിലും ചേലക്കര, ആമ്പല്ലൂർ, ചാലക്കുടി മോതിരക്കണ്ണി, മാള എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത്.
Related Articles
ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം
കൊച്ചി: കൊച്ചിയിൽ നടന്ന കോൺഗ്രസിൻ്റെ വഴി തടയൽ സമരത്തോട് പ്രതികരിച്ചതിൻ്റെ പേരിൽ വിവാദത്തിലായ നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം പുറത്ത്. കോൺഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.മദ്യപിച്ചാണ് ജോജു ജോർജ് സംഭവസ്ഥലത്ത് എത്തിയതെന്നും അവർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷസ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ […]
പി ജയരാജനു നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ വർധിപ്പിക്കും
സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് സ്പെഷൽ ബ്രാഞ്ചിന്റെയും മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ വർധിപ്പിച്ചു. പി.ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. കതിരൂർ മനോജ്,ഷുക്കൂർ വധക്കേസുകളിൽ പി ജയരാജൻ പ്രതിയാണ്. നേരത്തേ ആർ എസ് എസ് അക്രമത്തിൽനിന്ന് ജയരാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാനൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ മുസ്ലിം […]
കോട്ടയം ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ്;900 പേർക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 3999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 284 പുരുഷന്മാരും 248 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 900 പേര് രോഗമുക്തരായി. 6145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62407 പേര് കോവിഡ് ബാധിതരായി. 56300 പേര് രോഗമുക്തി നേടി. […]