Cinema Kerala

നിലയ്ക്കാതെ റാസ്പുടിൻ തരംഗം; ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് ജാനകിയും നവീനും

2021ൽ ‍ഇന്ത്യയിൽ വൈറലായ വിഡിയോകൾ ഉൾപ്പെടുത്തിയുള്ള ബിബിസിയുടെ വർഷാവസാന പട്ടികയിൽ ഇടം നേടി റാസ്പുടിൻ വൈറൽ നൃത്ത വീഡിയോ. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ റസാഖും ചേർന്ന് റാസ്പുടിൻ പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ ആണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് മറ്റു വീഡിയോകൾ.

നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ 2021 ഏപ്രിൽ മാസത്തിലാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടു. യൂണിഫോം ധരിച്ച് ആളൊഴിഞ്ഞ വരാന്തയിൽ‌ വച്ചായിരുന്നു ഇരുവരുടയും പ്രകടനം. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വീഡിയോ കോടിക്കണക്കിനു പ്രേക്ഷകരെയും വാരിക്കൂട്ടി.

 

View this post on Instagram

 

A post shared by Naveen K Razak (@naveen_k_razak)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *