തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനോട് മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ട പോലീസ് നടപടിയിൽ ഗ്രേഡ് എസ് ഐ ഷാജിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
കോവളം ബീച്ചിലേക്ക് മദ്യവുമായി പോകാൻ അനുവദിക്കരുതെന്ന മുകളിൽ നിന്നുള്ള നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും മദ്യം കളയാൻ പോലീസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അസോസിയേഷൻ അവകാശപ്പെടുന്നു.
പോലീസ് ഉദ്യോഗസ്ഥൻ വിദേശിയുടെ സമീപത്ത് പോകുകയോ അദ്ദേഹത്തെ തൊടുകയോ ചെയ്തിട്ടില്ലെന്നും വിരമിക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി നീതീകരിക്കാനാകാത്തതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.