ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലളിത മന്ദിരത്തിൽ ജിൻസി (24) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ദീപുവിനെ (30) കടയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു.
ദമ്പതികൾക്ക് 2 കുട്ടികളുണ്ട്. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.