കിറ്റക്സ് വിഷയത്തിൽ വീഴ്ച സംസ്ഥാന സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ല.ഇവരുടെ ഇടയിൽ ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഉണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.സർക്കാർ കൊടുവരുന്ന കെ റെയിൽ പദ്ധതി പച്ചയായ തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ജമാഅത്തെ ഇസ്ളാമിയുമായി അവിശുദ്ധ സഖ്യം സിപിഎമ്മിനുണ്ട്. ജമാഅത്തെ കൂട്ട് കെട്ട് ആക്ഷേപം കേട്ടാലും ജനങ്ങളെയാകെ രംഗത്തിറക്കി കെ റെയിൽ വിരുദ്ധ സമരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. റെയിൽവേക്ക് പങ്കാളിത്തമുള്ള പദ്ധതി ആണെങ്കിലും അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.