Kerala

സ്വപ്നയെ സന്ദര്‍ശിച്ചത് സ്വാധീനിക്കാൻ;മുഖ്യമന്ത്രിക്കെതിരായ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് ചിലർ സ്വപ്നയെ സന്ദർശിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ജയിൽ സൂപ്രണ്ടിനെ ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണം. ജയിൽ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ല.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വർണ്ണകള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ ആവശ്യപ്പെട്ടു.കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. സ്വപ്ന സുരേഷിനെ കേരള പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു,

ഇ ഡി ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം സിഎം രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടുകയാണ്.ഈ നാടകം അരങ്ങേറുന്നത് ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണ്.സംഭവത്തിൽ വ്യക്തത വരാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.സ്വർണക്കടത്ത് കേസിൽ സ്പീക്കർ ശ്രീരാമ കൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു.കേന്ദ്ര ഏജൻസികൾ വിവരം ചോർത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *