Kerala

മെഗാ ജോബ് ഫെയർ ജീവിക- 2022 : ഉദ്യോഗാർത്ഥികൾക്ക് 31 വരെ രജിസ്റ്റർ ചെയ്യാം

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 ൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യാം. 42 കമ്പനികളിലേക്കായി 2124 തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1916 ഒഴിവുകൾ സ്റ്റേറ്റ് ജോബ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തു. 816 ഉദ്യോഗാർത്ഥികളും ഇതുവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്തു.

വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *