Kerala

സില്‍വര്‍ ലൈന്‍; പാർട്ടിക്ക്​ വിധേയപ്പെട്ടിട്ടി​ല്ലെങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് കെ സുധാകരൻ

കെ-റെയിൽ വിഷയത്തിൽ ശശി തരൂരിനെതിരെ നിലപട് കടുപ്പിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.കെ-റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം.പിക്കെതിരെ അതി ശക്തമായ മുന്നറിയിപ്പുമായാണ് ഇക്കുറി കെ.പി.സി.സി പ്രസിഡന്‍റ്​ എത്തിയിരിക്കുന്നത്. വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്​. പാർട്ടി എം.പിമാരെല്ലാം പാർട്ടികക്​ വഴിപ്പെടണം. തരൂർ കോൺഗ്രസിലെ വെറുമൊരു എംപി മാത്രമാണെന്ന് ഓർക്കണം. ഒരേ ഒരു ശശി തരൂർ അല്ല കോൺഗ്രസ്. പാർട്ടി തീരുമാനം സുധാകരനും തരൂരിനും ഒരുപോലെയാണ്.പാർട്ടിക്ക്​ വിധേയപ്പെട്ടി​ല്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാരിനെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു.കെ റെയിൽ പദ്ധതിയിലൂടെ കമ്മീഷൻ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ആര് എതിർത്താലും പദ്ധതിയുമായി പോകുമെന്നു മുഖ്യമന്ത്രി പറയാമോയെന്നും അദ്ദേഹം ചോദിച്ചു.കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് താത്പര്യമുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത്. അതിനായി സർവ്വേ നടത്തേണ്ടത് അനിവാര്യമാണെന്നും സുധാകരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *