Kerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കേരള പോലീസ്

സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ പോസ്റ്റെന്നാണ് മനസിലാകുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും മറ്റും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *