Cinema

ബൈക്ക് സ്റ്റണ്ടിനിടെ വീഴുന്ന അജിത്ത്; വൈറലായി ‘വലിമൈ’ മേക്കിങ് വീഡിയോ

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് കുമാർ ചിത്രമാണ് ‘വലിമൈ’ .രണ്ടര വർഷത്തിനു ശേഷമാണ് അജിത്ത് നായകനാകുന്ന ഒരു ചിത്രം തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. ‘നേർകൊണ്ട പാർവൈ’ക്കു ശേഷം അജിത്ത് നായകനാവുന്ന ‘വലിമൈ’ കൊവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം നീണ്ടുപോയ ചിത്രമാണ്. നേർകൊണ്ട പാർവൈ സംവിധായകൻ എച്ച് വിനോദ് തന്നെയാണ് വലിമൈയും ഒരുക്കിയിരിക്കുന്നത്. ചിത്രം 2022 പൊങ്കൽ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ‘വലിമൈ’ ടീം.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളുണ്ട്. ബൈക്ക് സ്റ്റണ്ട് രംഗങ്ങളും അടങ്ങിയതാണ് വീഡിയോ. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും മേക്കിംഗ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് അജിത്ത് കുമാർ എത്തുന്നത്.

ബേവ്യൂ പ്രോജക്റ്റ്സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിൽ. കാർത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാർ, സുമിത്ര തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *