ദിലീപ്- നാദിർഷ കൂട്ടുകെട്ടിൽ പിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’.ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.ഫണ്‍ ഫാമിലി എന്റര്ടെയ്നര് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച സജീവ് പാഴൂര്‍ ആണ്.ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 31ന് എത്തും.
ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, മോഹന്‍ ജോസ്, ഗണപതി, സാദ്ദിഖ്, പ്രജോദ് കലാഭവൻ, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.