Cinema

സേതുരാമയ്യരുടെ അഞ്ചാം വരവ്; ‘സിബിഐ5’ ലൊക്കേഷനിൽ മമ്മൂട്ടിയെത്തി, വൈറലായി വീഡിയോ

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാ​ഗത്തിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. ലൊക്കേഷനിൽ എത്തിയ വിവരം മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.ചുറ്റും നിന്നവരെ തൊഴുത് അഭിസംബോദന ചെയ്തു കൊണ്ട് സെറ്റിലെത്തിയ താരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് മെഗാസ്റ്റാർ സിബിഐ 5ൻറെ ലൊക്കേഷനിൽ എത്തിയത്. കഴിഞ്ഞ മാസം 29ന് ‘സിബിഐ 5’ന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു.ചിത്രത്തിൽ ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *