Cinema

ഒരു ഫീൽഗുഡ് കാഴ്ചാനുഭവം ഉറപ്പ്; മനസ്സുനിറച്ച് ‘മധുരം’ ട്രെയിലര്‍

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോജു ജോർജ് ചിത്രമാണ് ‘മധുരം’. ജൂൺ എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജുവിനോപ്പം അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിത സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

സോണി ലിവ്വിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്.നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *