Cinema

പാട്ടിന്റെ പൂക്കാലവുമായി രാജലക്ഷ്മി; ശ്രദ്ധനേടി കവർ പതിപ്പ്

സിദ്ദീഖ്–ലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച ചിത്രമായിരുന്നു ‘ഗോഡ്ഫാദർ’. മലയാളികൾ വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളിലൊന്നാണ് 1991ൽ പുറത്തിറങ്ങിയ ‘ഗോഡ്ഫാദർ’.ചിത്രത്തിലെ നാല് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ‘ഗോഡ്ഫാദറി’ലെ സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക രാജലക്ഷ്മി. ചിത്രത്തിലെ ‘പൂക്കാലം വന്നു പൂക്കാലം’ എന്ന പാട്ടിനാണ് ഗായികയുടെ കവർ. യഥാർഥ പാട്ടിന്റെ തനിമ ചോരാതെ മനോഹരമായി രാജലക്ഷ്മി ആലപിച്ച ഗാനം ഇതിനോടകം സംഗീത പ്രേമികളുടെ മനസ് കീഴടക്കിയിരിക്കുകയാണ്.

കവർ ഗാനത്തിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് ചെയ്തത് സച്ചിൻ ബിജി ആണ് . ജെയിംസ് അനോസ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. മികച്ച പ്രതികരണങ്ങളാണു രാജലക്ഷ്മിയുടെ കവർ പതിപ്പിനു ലഭിക്കുന്നത്. ഇതിനു മുൻപും ഗായിക ഒരുക്കിയ കവർ ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *