Cinema Special

ലാലേട്ടനൊപ്പം വർക്കൗട്ട് ചെയ്ത് ഹണി റോസും ലക്ഷ്മി മാഞ്ചുവും, വീഡിയോ

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് ലാലേട്ടൻ എത്തുന്നത്.ചിത്രത്തിൽ ഹണി റോസും ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത് മോൺസ്റ്റർ താരങ്ങളുടെ വർക്കൗട്ട് വിഡിയോയാണ്.

‍ലാലേട്ടനൊപ്പം വർക്കൗട്ട് ചെയ്യുന്ന താരസുന്ദരികളുടെ വിഡിയോ ആണ് എപ്പോൾ ഫാൻ പേജുകളിൽ നിറയുന്നത്.വിഡിയോ പകർത്തിയിരിക്കുന്നത് ലക്ഷ്മിയാണ്.വിഡിയോയിൽ നടൻ സുദേവ് നായരേയും വിഡിയോയിൽ കാണാം. തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളാണ് ലക്ഷ്മി മാഞ്ചു. ആദ്യമായാണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്.

ചിത്രത്തിലെ ലാലേട്ടന്റെ ലോക്ക് നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു.തലപ്പാവ് കെട്ടി സിഖ് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.എന്തായാലും സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരുപ്പിലാണിപ്പോൾ മോഹൻലാൽ ആരാധകർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *