Cinema Special

നിറവയറുമായി ഭർത്താവിനൊപ്പം ചുവടുവെച്ച് സൗഭാഗ്യ, വീഡിയോ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം.

മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് ഇരുവരും. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് സൗഭാഗ്യ.ഇപ്പോഴിതാ ഗർഭകാലത്ത് നൃത്തം ചെയുന്ന വീഡിയോ പങ്കു വച്ചിരിക്കുകയാണ് സൗഭാഗ്യ. നർത്തകിയായ അമ്മ താരാ കല്യാണും ഗർഭിണിയായിരുന്ന നാളുകളിൽ നൃത്തം ചെയ്തതാണ് സൗഭാഗ്യയുടെ പ്രചോദനം. പലപ്പോഴും സങ്കീർണ്ണമായ സ്റ്റെപ്പുകൾ ഉൾപ്പെടെ ചെയ്യുന്ന സൗഭാഗ്യയെ ആരാധകരും നെറ്റിസൺസും അടങ്ങുന്ന കൂട്ടം ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കണ്ടിട്ടുണ്ട്.

സൗഭാഗ്യ ഇപ്പോൾ ഗർഭകാലത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. കൂടെ നൃത്തം ചെയ്യാൻ പുതിയ ഇൻസ്റ്റഗ്രാം റീൽസിൽ നർത്തകൻ കൂടിയായ ഭർത്താവ് അർജുൻ സോമശേഖരൻ ഒപ്പമുണ്ട്.നിഖിത ഗാന്ധിയുടെ ഗാനം പിന്നണിയിൽ പ്ലേ ചെയ്ത് വെസ്റ്റേൺ നൃത്തചുവടുകളുമായാണ് ദമ്പതികളുടെ വരവ്, ഇപ്പോഴിതാ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *