Cinema

മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി സൂര്യ; റിലീസ് പ്രഖ്യാപിച്ച് ‘എതര്‍ക്കും തുനിന്തവന്‍’

സൂര്യയെ നായകനാക്കി പാണ്ടിരാജ് ഒരുക്കുന്ന ‘എതര്‍ക്കും തുനിന്തവന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ചിത്രം 2022 ഫെബ്രുവരി 4ന് തിയറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തും.റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോയും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്.

‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് പാണ്ടിരാജ്. ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്‍’. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ‘സുരറൈ പൊട്രു’, ‘ജയ് ഭീം’ എന്നിവയാണ് ഒടിടി റിലീസായിരുന്നു.

ചിത്രത്തിൽ പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *