Cinema

‘കുറ്റാലം കുളിരുണ്ട്’; മനോഹര ഗാനവുമായി ‘ഒരു കനേഡിയന്‍ ഡയറി’ ടീം, വീഡിയോ

നവാഗത സംവിധായികയായ സീമ ശ്രീകുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘ഒരു കനേഡിയന്‍ ഡയറി’.80 ശതമാനത്തിലേറെ കാനഡയില്‍ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബറിലാകും പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതുമുഖങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ മനോഹര ഗാനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഉണ്ണിമേനോനും സംവിധായിക സീമ ശ്രീകുമാറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ‘കുറ്റാലം കുളിരുണ്ട്’ എന്ന് തുടങ്ങുന്ന ഗാനം വിദ്യാധരന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍, രാഹുല്‍ കൃഷ്ണന്‍, മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ നവംബര്‍ 27ന് പുറത്തിറങ്ങും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *