Cinema

സർവൈവൽ ത്രില്ലറുമായി രമേഷ് പിഷാരടി; സസ്‌പെന്‍സ് നിറച്ച് ‘നോ വേ ഔട്ട്’ ടീസർ

രമേഷ് പിഷാരടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവീദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നോ വേ ഔട്ട്’.നിധിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം നിർമിക്കുന്നത് റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. ആണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ.ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ടീസറിൽ രമേശ് പിഷാരടി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. 12 വർഷങ്ങൾക്കു ശേഷം പിഷാരടി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘നോ വേ ഔട്ട്’.

സംഗീത പ്രേമികളുടെ മനസ്സുനിറച്ച് ‘തന്നേ തന്നേ’ ഗാനം

സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.ധർമ്മജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.വർഗീസ് ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *