Cinema

സംഗീത പ്രേമികളുടെ മനസ്സുനിറച്ച് ‘തന്നേ തന്നേ’ ഗാനം

ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും’. ഇപ്പോഴിതാ ചിത്രത്തിലെ ‘തന്നേ തന്നേ ഞാനിരിക്കെ…’ എന്ന് തുടങ്ങുന്ന ഗാനമാണ് സംഗീത പ്രേമികളുടെ മനസ്സ് നിറയ്ക്കുന്നത്.
ബി.കെ. ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് വില്ല്യം ഫ്രാൻസിസ് ആലപിച്ചതാണി മനോഹര ഗാനം.ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’.

‘ഞാന്‍ കരയുന്നത് കണ്ട് ചിരിച്ചവരുടെ സന്ദേശങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം വലുതാണ്’; ജോയ് മാത്യു

ചിത്രത്തിൽ ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘വഴി മാറടാ മുണ്ടക്കൽ ശേഖരാ’; ചിരി പൊട്ടിച്ച് ‘സുമേഷ് & രമേഷ്’ ട്രെയിലർ

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നവംമ്പര്‍ 19ന് പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *