Cinema

‘വഴി മാറടാ മുണ്ടക്കൽ ശേഖരാ’; ചിരി പൊട്ടിച്ച് ‘സുമേഷ് & രമേഷ്’ ട്രെയിലർ

ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുമേഷ് ആന്‍ഡ് രമേഷ്’. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലര്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന.

കോളേജ് കുമാരനായി ആസിഫ് അലി; ശ്രദ്ധനേടി ‘കുഞ്ഞെല്‍ദോ’ ടീസര്‍

ഒരു വീട്ടിനുള്ളിലെ സംഭവവികാസങ്ങളെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിം കുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ട്രെയ്ലറിലുള്ളത്. സനൂപ് തൈക്കുടവും വിജീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.വൈറ്റ് സാന്‍ഡ്‌സിന്റെ ബാനറില്‍ കെ. എല്‍ 7 എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ് ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 26ന് തീയേറ്ററുകളില്‍ എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *